Uae
ജനുവരി 17 യു എ ഇയിൽ നിശ്ചയദാർഢ്യ ദിനം
2022-ലെ അബൂദബി ആക്രമണത്തിന്റെ നാലാം വാർഷികം
അബൂദബി| യു എ ഇയുടെ കരുത്തും ഐക്യവും സുരക്ഷാ ജാഗ്രതയും വിളിച്ചോതുന്ന “നിശ്ചയദാർഢ്യ ദിനമായി’ ജനുവരി 17 ആചരിക്കുന്നു. 2022-ൽ അബൂദബിയിലുണ്ടായ ഭീകരാക്രമണത്തെയും അതിനെ രാജ്യം അതിജീവിച്ചതിനെയുമാണ് ഈ ദിനം ഓർമിപ്പിക്കുന്നത്.
2022 ജനുവരി 17-ന് ഹൂതി മിലീഷ്യകൾ അബൂദബിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
2022 ജനുവരി 17-ന് ഹൂതി മിലീഷ്യകൾ അബൂദബിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
എണ്ണ ടാങ്കറുകൾക്കും അബൂദബി വിമാനത്താവള പരിസരത്തുമുള്ള സിവിലിയൻ സൈറ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ, ഈ ദുരന്തത്തെ കേവലമൊരു സംഭവമായി കാണാതെ, സുരക്ഷയ്ക്കും പുനർനിർമാണത്തിനുമുള്ള നിശ്ചയദാർഢ്യമായാണ് യു എ ഇ മാറ്റിയെടുത്തത്.
“നമ്മൾ സമാധാനത്തിന്റെയും നന്മയുടെയും വക്താക്കളാണ്. എന്നാൽ നമ്മുടെ സുരക്ഷക്ക് ഭീഷണിയുണ്ടായാൽ ശക്തമായി നേരിടാൻ നിശ്ചയദാർഢ്യമുള്ളവരുമാണ്.’ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ വ്യക്തമാക്കി. സമാധാനം ആഗ്രഹിക്കുമ്പോഴും അത് സംരക്ഷിക്കാൻ രാജ്യം സദാ ജാഗരൂകമാണെന്നതാണ് ഈ ദിനം നൽകുന്ന സന്ദേശം.
ഇത്തവണ നാലാം വാർഷികമാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ എമിറേറ്റുകളിലും മാധ്യമ കാമ്പയിനുകളും ബോധവത്കരണ പരിപാടികളും നടക്കും. വെല്ലുവിളികളെ നേരിടാൻ ഭരണകൂടവും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന പ്രഖ്യാപനം കൂടിയാണിത്.
---- facebook comment plugin here -----



