Kerala
മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കിയിരുന്ന 9,000 രൂപ ധനസഹായം നിര്‍ത്തി സര്‍ക്കാര്‍
ദുരിത ബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധന സഹായം നീട്ടണം എന്നാണ് ആവശ്യം.
വയനാട്|മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന 9,000 രൂപ ധനസഹായം നിര്‍ത്തി സര്‍ക്കാര്‍. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനത്തിന് പിന്നാലെ ഡിസംബര്‍ വരെ നീട്ടിയിരുന്നു.
എന്നാല്‍ ദുരിതബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആളുകളുടെ ആവശ്യം. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. കഴിഞ്ഞ മാസത്തെ തുക ഇതുവരെയും അക്കൗണ്ടിലെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
---- facebook comment plugin here -----



