Connect with us

Kozhikode

ജാമിഅതുല്‍ ഹിന്ദ്; രണ്ടാം അലോട്‌മെന്റ് ഇന്ന്

https://jamiathulhind.com/ എന്ന വെബ് സൈറ്റിലാണ് അലോട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ഇസ്ലാമിയ്യക്കു കീഴിലുള്ള 300ല്‍ പരം സ്ഥാപനങ്ങളിലെ ഏകജാല പ്രവേശനത്തിനായുള്ള രണ്ടാം അലോട്‌മെന്റ് ഇന്ന്  പ്രസിദ്ധീകരിക്കും . ഈ മാസം 15 വരെയാണ് ഈ അലോട്‌മെന്റ് പ്രകാരം അഡ്മിഷന്‍ എടുക്കാനുള്ള അവസരം. ഒന്നാം അലോട്‌മെന്റില്‍ സീറ്റ് ലഭിച്ചിട്ടും അഡ്മിഷന്‍ എടുക്കാത്തവരും 15ന് മുമ്പായി അഡ്മിഷന്‍ എടുക്കേണ്ടതാണ്.

അല്ലാത്ത പക്ഷം അവസരം നഷ്ടപ്പെടുന്നതാണ്. രണ്ട് അലോട്‌മെന്റുകളിലും സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മെയ് 16 നു ജാമിഅതുല്‍ ഹിന്ദ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നല്‍കുന്നതാണ്. ഏഴ്, എട്ട് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി ജെ- സാറ്റ് എഴുതിയവരുടെ അലോട്‌മെന്റാണ് പ്രസിദ്ധീകരിക്കുന്നത്. പ്ലസ് വണ്ണിലേക്ക് ജെ സാറ്റ് എഴുതിയവരുടെ അലോട്‌മെന്റ് എസ് എസ് എൽ സി ഫലം വന്ന ശേഷം പ്രസിദ്ധീകരിക്കും.

https://jamiathulhind.com/ എന്ന വെബ് സൈറ്റിലാണ് അലോട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ വൈസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മെയ് 18 നു ക്ലാസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Content Highlights:
The second allotment for admissions to over 300 institutions under Jamiathul Hind Al Islamiyya has been published for students who appeared for the J-SAT exam for classes seven and eight. Candidates must complete their admission process by May 15, while those who missed the previous allotment also have a final chance until the same date. A spot admission facility will be available on May 16 at the Jamiathul Hind office for those who did not secure a seat in either allotment. Classes for the new academic year are scheduled to begin on May 18 under the leadership of Vice Chancellor Kanthapuram AP Aboobacker Musliyar.

 

 

Latest