Education
ജാമിഅ മുഈനിയ്യ ദര്‍ജെ ഫസീലത്ത് ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
പത്താം വാര്‍ഷികത്തില്‍ 200 മുഈനികള്‍ സനദ് സ്വീകരിക്കും

അജ്മീര്‍ ശരീഫ് | വൈജ്ഞാനിക ജീവ കാരുണ്യ സേവന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന അജ്മീറിലെ ജാമിഅഃ മുഈനിയ്യ ദര്‍ജെ ഫസീലത്ത് ഫൈനല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജാമിഅഃ മുഈനിയ്യഃ ജനറല്‍ സെക്രട്ടറി ഫാറൂഖ് നഈമി അല്‍ ബുഖാരിയാണ് ഫല പ്രഖ്യാപനം നടത്തിയത്.
മുഹമ്മദ് മുഈനുദ്ദീന്‍ മുഈനി, മുഹമ്മദ് ശുറൈഫ് മുഈനി, അല്‍ അമീന്‍ മുഈനി എന്നവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കി. 2025 നവംബര്‍ നാല് മുതല്‍ ആറ് വരെ നടക്കുന്ന പത്താം വാര്‍ഷികത്തില്‍ 200 മുഈനികള്‍ സനദ് സ്വീകരിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, മൗലാനാ ഷൗക്കത്ത് നഈമി കശ്മീര്‍, ഫാറൂഖ് നഈമി കൊല്ലം, മുജീബ് റഹ്മാന്‍ നഈമി അജ്മീര്‍ ശരീഫ്, സയ്യിദ് ഹുസൈന്‍ ശാഹിക് മുഈനി, സൈനുദ്ധീന്‍ നഈമി ശാമില്‍ ഇര്‍ഫാനി, സ്വാലിഹ് മുഈനി പഴശ്ശി, ഹകീം മുഈനി തുടങ്ങിയവര്‍ വിജയികളെ അഭിനന്ദിച്ചു.
ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് മുഈനുദ്ദീന്‍ മുഈനി, മുഹമ്മദ് ഇബ്രാഹിം സഅദി- സൈനബ ദമ്പതികളുടെ മകനാണ്. രണ്ടാം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് ശുറൈഫ് മുഈനി, അബ്ദുല്‍ ലത്തീഫ്- റുഖയ്യ ദമ്പതികളുടെയും മൂന്നാം റാങ്ക് നേടിയ അല്‍ അമീന്‍ മുഈനി, മുഹമ്മദ് അഷ്‌റഫ് മുസ്ലിയാര്‍- സറഫുനീസ ദമ്പതികളുടെയും മകനാണ്.