Connect with us

Education Notification

ജാമിഅതുല്‍ ഹിന്ദ് ഈവന്‍ സെമസ്റ്റര്‍ പരീക്ഷ; അപേക്ഷ ക്ഷണിച്ചു

അപേക്ഷകള്‍ ഇന്ന് (ഏപ്രില്‍ 7) മുതല്‍ ഈ മാസം 18 വരെയും 19 മുതല്‍ 21 വരെ ലേറ്റ് ഫീ സഹിതവും സ്വീകരിക്കുന്നതാണ്.

Published

|

Last Updated

കോഴിക്കോട് | 2025- 26 അധ്യയന വര്‍ഷത്തെ ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ വിവിധ മേജര്‍ കോര്‍ കോഴ്സുകളുടെ ഈവന്‍ സെമസ്റ്റര്‍ പരീക്ഷകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (എച്ച് എസ് ഐ എസ് സി മൂന്ന് വര്‍ഷം), ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് (എച്ച് എസ് ഐ എസ് സി രണ്ട് വര്‍ഷം), ബാച്ചിലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് (ബി ഐ എസ് സി), മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ് (എം ഐ എസ് സി ) എന്നീ മേജര്‍ കോര്‍ കോഴ്സുകളുടെ ഈവന്‍ സെമസ്റ്റര്‍ പരീക്ഷകളാണ് മെയ് 16 മുതല്‍ 21 വരെ നടക്കുന്നത്. അതോടൊപ്പം, എലക്റ്റീവ് കോഴ്സുകളുടെ പരീക്ഷകള്‍ മെയ് 9 മുതല്‍ 14 വരെയും നടക്കുന്നതാണെന്ന് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അപേക്ഷകള്‍ ഇന്ന് (ഏപ്രില്‍ 7) മുതല്‍ ഈ മാസം 18 വരെയും 19 മുതല്‍ 21 വരെ ലേറ്റ് ഫീ സഹിതവും സ്വീകരിക്കുന്നതാണ്.

ബി ഐ എസ് സി ബി ഐ എസ് സി, എം ഐ എസ് സി എന്നീ പ്രോഗ്രാമുകളിലെ വിഷയങ്ങളില്‍ പരീക്ഷക്ക് നിര്‍ണയിച്ചിരിക്കുന്ന ഭാഗങ്ങള്‍ ജാമിഅയുടെ വെബ്സൈറ്റില്‍ പരീക്ഷയുടെ 40 ദിവസം മുമ്പ് ലഭിക്കും. ഹാള്‍ടിക്കറ്റ് മെയ് 10 മുതല്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുതാണ്. ഇതിനായി പുതിയ ഫോട്ടോ ലോഗിന്‍ വഴി അപ്‌ലോഡ് ചെയ്യണം.

ഹയര്‍ സെക്കണ്ടന്‍ഡറി മുഴുവന്‍ വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ബി എസ് 1, 2, 3 വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പുറമേ ഈ പരീക്ഷ മുതല്‍ ബി എസ് 4 വിദ്യാര്‍ഥികള്‍ക്ക് കൂടി ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സിസ്റ്റം (സി ബി സി എസ്) നടപ്പില്‍ വരികയാണ്. ഫീസ് സംബന്ധമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുഴുവന്‍ കോഴ്സുകളുടെയും ഇന്റേണല്‍ മാര്‍ക്ക് മെയ് 1 മുതല്‍ 16 വരെയും ഹിഫ്സ,് വൈവ എന്നീ പ്രാക്ടിക്കല്‍ കോഴ്സുകളുടെ വൈവ ജൂണ്‍ 6 മുതല്‍ 9 വരെയുമുള്ള സമയത്ത് ചേര്‍ക്കേണ്ടതാണ്. കൂടാതെ, ഈ മാസം 30 ന് മുമ്പായി ഈ സെമെസ്റ്ററില്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കോഴ്സുകളുടെയും അസൈന്‍മെന്റ്/റിസര്‍ച്ച് പേപ്പറും സമര്‍പ്പിക്കേണ്ടതാണെന്നും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് അറിയിച്ചു.

വിദ്യാര്‍ഥികളാണ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിച്ച് തുടങ്ങുതിന് മുമ്പായി വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന എലക്ടീവ് കോഴ്സുകള്‍ പ്രിന്‍സിപ്പല്‍ സ്ഥാപനത്തിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് തിരഞ്ഞെടുത്ത് നല്‍കേണ്ടതാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും, ബി എസ് 1, 2, 3, 4 വര്‍ഷ വിദ്യാര്‍ഥികളും അപേക്ഷിക്കുന്നതിനായി രജിസ്ട്രേഷന്‍ നമ്പര്‍ യൂസര്‍ ഐഡിയായും ജനന തീയ്യതി പാസ്‌വേഡായും നല്‍കി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം.

ലോഗിന്‍ ചെയ്ത ശേഷം ഡാഷ്ബോര്‍ഡില്‍ കാണുന്ന Apply for exam മെനുവില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്സുകള്‍ (പേപ്പറുകള്‍) സെലക്ട് ചെയ്യേണ്ടതാണ്. ആവശ്യമായ കോഴ്സുകള്‍ (പേപ്പറുകള്‍) സെലക്ട് ചെയ്ത ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. വിദ്യാര്‍ഥികള്‍ അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രിന്‍സിപ്പല്‍ ഓരോ അപേക്ഷയും പരിശോധിച്ച് ഉറപ്പാക്കുകയും ശേഷം കുട്ടികളുടെ പേരിന്റെ ഇടത് ഭാഗത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്ത് വെരിഫൈ ബട്ടന്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക. ശേഷം ഫീ പേയ്‌മെന്റും ചെയ്യേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

 

Latest