Organisation
ജാമിഅഃ മുഈനിയ്യ 2023-24 ഫൈനൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ജാമിഅഃ മുഈനിയ്യഃ ജനറൽ സെക്രട്ടറി ഉസ്‌താദ് ഫാറൂഖ് നഈമി അൽ ബുഖാരിയാണ് ഫലം പ്രഖ്യാപനം നടത്തിയത്

അജ്‌മീർ ശരീഫ്/ രാജസ്ഥാൻ | മത വൈജ്ഞാനിക ജീവകാരുണ്യ സേവന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന അജ്‌മീറിലെ ജാമിഅഃ മുഈനിയ്യ സ്ഥാപനങ്ങളിലെ 2023-24 ഫൈനൽ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജാമിഅഃ മുഈനിയ്യഃ ജനറൽ സെക്രട്ടറി ഉസ്‌താദ് ഫാറൂഖ് നഈമി അൽ ബുഖാരിയാണ് ഫലം പ്രഖ്യാപനം നടത്തിയത്. മുബഷിർ മുഈനി മഞ്ഞപ്പറ്റ, അബ്ദുൽ വാഹിദ് മുഈനി കൂമണ്ണ, ജലാൽ അഹമ്മദ് മുഈനി വാഴയൂർ എന്നവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ കരസ്ഥമാക്കി.
മഞ്ഞപ്പറ്റ സ്വദേശിയായ മുബഷിർ മുഈനി മുഹമ്മദ് കുട്ടി-സക്കീന ദമ്പതികളുടെ മകനും കൂമണ്ണ സ്വദേശിയായ അബ്ദുൽ വാഹിദ് മുഈനി അബ്ദുൽ ഹമീദ്-ഹാജറ ദമ്പതികളുടെ മകനും വാഴയൂർ സ്വദേശിയായ ജലാൽ അഹമ്മദ് മുഈനി അബ്ദുൽ ഗഫൂർ- സാജിത ദമ്പതികളുടെ മകനുമാണ്.
സയ്യിദ് അലി ബാഫഖി തങ്ങൾ, മൗലാനാ ഷൗക്കത്ത് നഈമി കശ്മീർ, ഫാറൂഖ് നഈമി കൊല്ലം, മുജീബ് റഹ്മാൻ നഈമി അജ്‌മീർ ശരീഫ്, സയ്യിദ് ഹുസൈൻ ശാഹിക് മുഈനി, മൻസൂർ നഈമി, സൈനുദ്ധീൻ നഈമി ശാമിൽ ഇർഫാനി, സ്വാലിഹ് മുഈനി പഴശ്ശി, ഹകീം മുഈനി തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു. രണ്ടു വർഷത്തെ പഠനപരിശീലനത്തിനു ശേഷം മുഈനിയ്യഃ പത്താം വാർഷികത്തിൽ ഇരുനൂറോളം മുഈനികൾ സനദുകൾ സ്വീകരിക്കും.