Organisation
ജാമിഅഃ മുഈനിയ്യ 2022-23 ഫൈനൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
രണ്ടു വർഷത്തെ പഠനപരിശീലനത്തിനു ശേഷം നൂറ്റിയിരുപത് മുഈനികൾ ഈ വർഷം സനദ് സ്വീകരിച്ചു.
അജ്മീർ ജാമിഅ മുഈനിയ്യ ഫൈനൽ പരീക്ഷയിൽ യഥാക്രമണം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഇസ്മാഈൽ മുഈനി അന്ധമാൻ, ഹാഫിള് ബാസിത്ത് മുഈനി വെന്നിയൂർ, ജുറൈജ് മുഈനി പള്ളിക്കൽബസാർ
അജ്‌മീർ ശരീഫ് | വൈജ്ഞാനിക സേവന ജീവ കാരുണ്യ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന അജ്മീർ ജാമിഅ മുഈനിയ്യ ഒമ്പതാം വാർഷിക എട്ടാം സനദ് ദാന സമ്മേളനത്തിൽ ജാമിഅഃ മുഈനിയ്യ 2022-23 ഫൈനൽ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇസ്മാഈൽ മുഈനി അന്ധമാൻ, ഹാഫിള് ബാസിത്ത് മുഈനി വെന്നിയൂർ, ജുറൈജ് മുഈനി പള്ളിക്കൽബസാർ എന്നവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. രണ്ടു വർഷത്തെ പഠനപരിശീലനത്തിനു ശേഷം നൂറ്റിയിരുപത് മുഈനികൾ ഈ വർഷം സനദ് സ്വീകരിച്ചു.
കഴിഞ്ഞ ദിവസം അജ്മീർ ദർഗാ പരിസരത്ത് നടന്ന മുഈനിയ്യ ഗ്രാന്റ് റാലിയോടെ സമ്മേളനത്തിന് തുടക്കമായി. സമാപന സമ്മേളനം രാജസ്ഥാൻ മുഫ്തി ശൈഖ് അല്ലാമ ഷേർ മുഹമ്മദ് ഖാൻ സാഹബ് ജോദ്പൂർ ഉദ്ഘാടനം ചെയ്തു. ജാമിഅ മുഈനിയ്യ പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ച സംഗമത്തിൽ ജാമിഅ മുഈനിയ്യ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം സനദ് ദാന പ്രഭാഷണം നടത്തി.
ജാമിഅ നഈമിയ്യ മുറാദാബാദ് പ്രിൻസിപ്പൽ മുഫ്തി മുഹമ്മദ് അയ്യൂബ് ഖാൻ നഈമി ഖത്മുൽ ബുഖാരിക്ക് നേതൃത്വം നൽക്കുകയും അല്ലാമ മൗലാന സഈദ് ഇസ്ഹാക്കി ബാസ്നി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. മൗലാന ശൗക്കത്ത് നഈമി കശ്‌മീർ, ഹസ്രത്ത് അല്ലാമാ സയ്യിദ് അൻസാർ അഹമ്മദ് സാഹിബ് ലഖ്നൗ, ഹസ്രത്ത് അല്ലാമ മുഫ്തി ബഷീറുൽ ഖാദ്രി സാഹിബ് അജ്മീർ, മുഹമ്മദ് ഖാലിദ് അയ്യൂബ് മിസ്ബാഹി സാഹിബ് ജയ്പൂർ, മൗലാനാ മുജീബ് റഹ്മാൻ നഈമി സാഹിബ് അജ്മീർ ശരീഫ് രാജസ്ഥാൻ, ഷൊറായ് കിറാം വാഹിദ് റസ്വി സാഹിബ് ജോധ്പൂർ,അബ്ദുൾ റഹ്മാൻ മുഈനി സാഹിബ് അജ്മീർ ,മുഹമ്മദ് വഹീദ് നഈമി മംഗലാപുരം തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.




