Connect with us

National

രാഹുല്‍ ഗാന്ധിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതില്‍ ആഞ്ഞടിച്ച് ജയറാം രമേഷ്

.മോദി കുടുംബപ്പേര് പരാമര്‍ശത്തില്‍ 2019 ലെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയാണ് സൂറത്ത് കോടതി തള്ളിയത്

Published

|

Last Updated

ന്യൂഡല്‍ഹി| 2019ലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതില്‍ പ്രകികരിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്നിയമപ്രകാരം തങ്ങള്‍ക്ക് ഇപ്പോഴും ലഭ്യമായ എല്ലാ ഓപ്ഷനുകളും ഞങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്നാണ് ജയറാം രമേഷ് വ്യക്തമാക്കുന്നത്.

അതിനിടെ ബി ജെ പി നേതാവ് അമിത് മാളവ്യ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി.മോദി കുടുംബപ്പേര് പരാമര്‍ശത്തില്‍ 2019 ലെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയാണ് സൂറത്ത് കോടതി തള്ളിയത്.സൂറത്ത് കോടതിയുടെ ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധിക്ക് ഇനി ഗുജറാത്ത്ഹൈ ക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീല്‍ നല്‍കേണ്ടിവരും.

കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കിയതിന്  രാഹുല്‍ഗാന്ധിക്ക് നേരത്തെ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി ‘മോദി’ എന്ന കുടുംബപ്പേര് ഉപയോഗിച്ച് നടത്തിയ പരാമര്‍ശമാണ് കേസിലേക്ക് വഴിവെച്ചത്.

 

 

---- facebook comment plugin here -----

Latest