Connect with us

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആദിവാസിയ യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊന്നിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ ആ നരമേധം നടന്നിട്ട് അഞ്ചാണ്ടുകള്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലാണ് കോഴിക്കോടു നഗരത്തില്‍ മറ്റൊരു ആദിവാസി യുവാവ് വിശ്വനാഥന്‍ ജീവനൊടുക്കിയത്.
ജനമധ്യത്തില്‍ അപമാനിതനായതിന്റെ മാനസിക വിഷമത്തിലാണ് ഈ ഫിബ്രുവരി 10 ന് പുലര്‍ച്ചെ വിശനാഥന്‍ ജീവനൊടുക്കിയത്. നീണ്ട കാത്തിരിപ്പിനു ശേഷമുണ്ടായ കുഞ്ഞിന്റെ പിറവിയില്‍ സന്തോഷിച്ചു നിന്ന മനുഷ്യനെ ആരാണ് ആതുരാലയത്തിന്റെ മുറ്റത്തുവച്ച് അപമാനിച്ചതെന്നു കണ്ടെത്താനായിട്ടില്ല.

വീഡിയോ കാണാം

Latest