Kerala
വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരമായി സിസിഎഫ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം
പ്രത്യേക അധികാരങ്ങളോടുകൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക.

മാനന്തവാടി| വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരമായി സിസിഎഫ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക അധികാരങ്ങളോടുകൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക.
വന്യജീവി ശല്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് സിസിഎഫ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നത്. രണ്ട് ആര്‍ആര്‍ടി ടീമിനെക്കൂടി നിയമിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. വന്യ ജീവി ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നല്‍കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം കാട് പിടിച്ചു കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍ വൃത്തിയാക്കണമെന്ന ആവശ്യം ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.
---- facebook comment plugin here -----