Kozhikode
ഐ എസ് ടി ഡി വാര്‍ഷിക യോഗം 'അസെന്റ് 2026'
കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി (ഐ എ എസ്) മുഖ്യാതിഥിയായി.
കോഴിക്കോട് | ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് (ISTD) കോഴിക്കോട് ചാപ്റ്ററിന്റെ പ്രഥമ വാര്‍ഷിക പൊതുയോഗം ‘അസെന്റ് 2026 കെ പി എം ത്രിപെന്റ ഹോട്ടലില്‍ നടന്നു. കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി (ഐ എ എസ്) മുഖ്യാതിഥിയായി.
‘വിജയത്തിലേക്കുള്ള വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ രാജു നാരായണ സ്വാമി പ്രഭാഷണം നടത്തി. വ്യക്തിഗതവും സാമൂഹികവുമായ വളര്‍ച്ചക്ക് പരിശീലന പരിപാടികള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കുവാന്‍ ഐ എസ് ടി ഡി (ISTD) പോലുള്ള പ്രൊഫഷണല്‍ കൂട്ടായ്മകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷത വഹിച്ചു. ആനന്ദ് മണി വിശിഷ്ടാതിഥിയായിരുന്നു. ഉപദേശക സമിതി ചെയര്‍മാന്‍ ലെഫ്. ജനറല്‍ പി എം ഹാരിസ്, ഡോ. പ്രേമാനന്ദ് എഡ്വാര്‍ഡ് പ്രസംഗിച്ചു. സെക്രട്ടറി കെ എസ് വൈശാഖ് പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ ഇ പി പ്രവീണ സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു.
സമൂഹത്തില്‍ പ്രധാന സംഭാവനകള്‍ നല്‍കിയതോ, ജീവിതത്തില്‍ ഉന്നത നേട്ടങ്ങള്‍ കൈവരിച്ചതോ ആയ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഐ എസ് ടി ഡി കോഴിക്കോട് സെനിത് അവാര്‍ഡിന്റെ ലോഗോ ഡോ. രാജു നാരായണസ്വാമി അനാവരണം ചെയ്തു.
മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായി ഷൗക്കത്ത് അലി എരോത്ത് (ചെയര്‍മാന്‍), ദേവകി ആര്‍ മേനോന്‍ (വൈസ് ചെയര്‍പേഴ്സണ്‍), കെ എസ് വൈശാഖ് (സെക്രട്ടറി), ഇ പി പ്രവീണ (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായി കേണല്‍ നിസാര്‍ അഹമ്മദ് സീതി, ടി പി അജ്മല്‍, കേണല്‍ അബ്ദുല്‍ മജീദ്, ഡോ. അരുണ്‍ വേലായുധന്‍ എന്നിവരും ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഡോ. കെ പി അനീഷ് കുമാര്‍, വി വി ജനീഷ, എസ് ബോധി കൃഷ്ണ, കെ എം സന്ദീപ് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ ദേവകി ആര്‍ മേനോന്‍ സ്വാഗതവും മാനേജിങ് കമ്മിറ്റി മെമ്പര്‍ കേണല്‍ നിസാര്‍ അഹമ്മദ് സീതി നന്ദിയും പറഞ്ഞു.



