Connect with us

International

ഇസ്‌റാഈല്‍ -യുഎസ് ആക്രമണം; ഇറാനില്‍ മരണം 555 ആയി ഉയര്‍ന്നു

റെഡ് ക്രസന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആക്രമണങ്ങളില്‍ 555 പേര്‍ കൊല്ലപ്പെടുകയും 747-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

Published

|

Last Updated

ടെഹ്‌റാന്‍ |  കഴിഞ്ഞ രണ്ട് ദിവസമായി ഇറാനിലെ വിവിധയിടങ്ങളില്‍ ഇസ്‌റാഈലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 555 ആയി ഉയര്‍ന്നുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.ഇറാന്റെ വിവിധ ഭാഗങ്ങളിലായി 131 മേഖലകളം ആക്രമണം ബാധിച്ചിട്ടുണ്ട്.

റെഡ് ക്രസന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആക്രമണങ്ങളില്‍ 555 പേര്‍ കൊല്ലപ്പെടുകയും 747-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 85ലധികം വിദ്യാര്‍ത്ഥിനികള്‍ ള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യം ഇപ്പോള്‍ പൂര്‍ണ്ണമായ ജാഗ്രതയിലാണെന്ന് റെഡ് ക്രസന്റ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം, പരുക്കേറ്റവരെ മാറ്റല്‍, വൈദ്യസഹായം നല്‍കല്‍ എന്നിവ തടസ്സമില്ലാതെ തുടരുന്നു. ഏകദേശം ഒരു ലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ രാജ്യത്തുടനീളം സേവനരംഗത്തുണ്ട്.

ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4’ എന്ന പേരില്‍ ഇസ്‌റാഈലിനും ഗള്‍ഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങള്‍ക്കും നേരെ മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ നിലയങ്ങള്‍ക്കോ മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കോ നിലവില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കി.

 

Latest