Connect with us

venus

ശുക്രനില്‍ ജീവവായു ഉണ്ടോ? നാസ ഡാവിഞ്ചിയെ അയക്കും

മനുഷ്യവാസം സാധ്യമാകുമോയെന്ന് പരിശോധിക്കുകയുമാണ് ലക്ഷ്യം.

Published

|

Last Updated

വാഷിംഗ്ടണ്‍ | സൂര്യനില്‍ നിന്ന് രണ്ടാമതായി സ്ഥിതി ചെയ്യുന്ന ശുക്രഗ്രഹത്തെ സംബന്ധിച്ച് പഠിക്കാന്‍ ഡാവിഞ്ചി ദൗത്യം അയക്കാന്‍ നാസ. ശുക്രനിലെ രാസപദാര്‍ഥ സംയുക്തങ്ങള്‍ അറിയുകയും മനുഷ്യവാസം സാധ്യമാകുമോയെന്ന് പരിശോധിക്കുകയുമാണ് ലക്ഷ്യം. 2029ലാണ് ഡാവിഞ്ചി അഥവ ദി ഡീപ് അറ്റ്‌മോസ്ഫിയര്‍ വീനസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് നോബ്ള്‍ ഗ്യാസസ്, കെമിസ്ട്രി ആന്‍ഡ് ഇമേജിംഗ് ദൗത്യം അയക്കുക.

ശുക്രന്റെ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ദൗത്യവാഹനം വാതകങ്ങള്‍ പിടിച്ചെടുക്കും. പറക്കും രാസ ലാബ് എന്ന നിലക്കാണ് ഇത് പ്രവര്‍ത്തിക്കുക. ശുക്രനിലെ താപനില, അന്തരീക്ഷം എന്നിവ വിശകലനം ചെയ്യും.

മാത്രമല്ല, ഗ്രഹത്തിന്റെ ചില ഫോട്ടോകളും എടുക്കും. ശുക്രന്റെ ഉപരിതലത്തിന് അടുത്തുള്ള ഓക്‌സിജന്‍ സാന്നിധ്യത്തിന്റെ അളവ് കണക്കാക്കും. വീനസ് ഓക്‌സിജന്‍ ഫുജാസിറ്റി (വിഫോക്‌സ്) എന്ന ചെറിയ ബട്ടണ്‍ മാതൃകയിലുള്ള സെന്‍സര്‍ ആണ് ഓക്‌സിജന്‍ അളവ് പിടിച്ചെടുക്കുക.