Connect with us

International

ഇസ്‌റാഈലിലേക്ക് ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം

പശ്ചിമേഷ്യ യുദ്ധഭീതിയില്‍

Published

|

Last Updated

തെല്‍ അവീവ് | ഇസ്‌റാഈലിലേക്ക് ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം. ജറുസലേമില്‍ മുന്നറിയിപ്പു സൈറന്‍ മുഴങ്ങി. ഇറാന്‍ തുടര്‍ച്ചയായി നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ആക്രമണം ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്‌റാഈല്‍ സൈന്യം ആവശ്യപ്പെട്ടു. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് വിവരം. ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായി.

വ്യക്തമായ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നും സൈന്യം നിര്‍ദേശിച്ചു. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ഇസ്‌റാഈല്‍ മുഴുവന്‍ അപായ സൈറണുകള്‍ മുഴങ്ങുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തെല്‍ അവീവിലേക്കാണ് ആക്രമണം നടക്കുന്നത്.

സെന്‍ട്രല്‍ ഇസ്‌റാഈല്‍, ജെറുസലേം എന്നിവിടങ്ങളിലേക്ക് മിസൈല്‍ എത്തി. വന്‍ സ്ഫോടന ശബ്ദങ്ങള്‍ തുടരുന്നതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതായി ഇസ്‌റാഈല്‍ അറിയിച്ചു. ശത്രുക്കള്‍ നോക്കിയിരിക്കുന്നതായും മിസൈലുകള്‍ പതിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്ന് ഇസ്‌റാഈല്‍ ജനങ്ങളോടു നിര്‍ദ്ദേശിച്ചു.

ഇസ്‌റാഈലിലേക്ക് നൂറിലധികം മിസൈലുകള്‍ അയച്ചതായി ഇറാന്‍ വ്യക്തമാക്കി. ഇസ്‌റാഈലാണ് യുദ്ധം തുടങ്ങിവെച്ചതെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനീ പറഞ്ഞു. ഇസ്‌റാഈല്‍ ഫൈറ്റര്‍ ജെറ്റ് പൈലറ്റിനെ പിടികൂടിയതായി ഇറാന്‍ അവകാശപ്പെട്ടു.

---- facebook comment plugin here -----

Latest