Editors Pick
അറിയാതെ പോകരുത്, ഐഫോൺ മികച്ച രീതിയിൽ ഉപയോഗിക്കാൻ ഈ 8 പ്രധാന സെറ്റിങ്സുകൾ മാറ്റാം
ഒരു പതിറ്റാണ്ടിലേറെയായി ഐഫോൺ ഉപയോഗിക്കുന്ന വിദഗ്ധർ നിർദേശിക്കുന്ന പ്രധാന ടിപ്പുകൾ
ഐഫോൺ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ ദിവസേന അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ Settings ആപ്പിൽ വരുത്താവുന്ന 8 പ്രധാന മാറ്റങ്ങൾ പരിചയപ്പെടാം. ഓപ്പറേറ്റിങ് സിസ്റ്റം എത്രത്തോളം പുതുക്കിയാലും നോട്ടിഫിക്കേഷൻ ശല്യം, ക്ലട്ടറുകൾ തുടങ്ങിയ ചില പ്രശ്നങ്ങൾ സാധാരണമാണ്. ഒരു പതിറ്റാണ്ടിലേറെയായി ഐഫോൺ (iPhone) ഉപയോഗിക്കുന്ന വിദഗ്ധർ നിർദേശിക്കുന്ന പ്രധാന 8 ടിപ്പുകൾ പരിശോധിക്കാം.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാം
പതിവായി പോപ്പ് അപ്പ് ചെയ്യുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാൻ ഒട്ടോമാറ്റിക് അപ്‌ഡേറ്റുകൾ ഡിസേബിൾ ചെയ്യാം. ഇതിനായി Settings > General > Software Update > Automatic Updates > iOS Updates എന്നതിലേക്ക് പോയി Off എന്നത് തിരഞ്ഞെടുക്കുക. ഇത് വഴി അനാവശ്യ നോട്ടിഫിക്കേഷനുകൾ തടയാനാകും. എന്നാൽ പുതിയ അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ ഉപയോക്താക്കൾ നേരിട്ട് ചെന്ന് പരിശോധിച്ച് ഇൻസ്റ്റാൾ ചെയ്യേണ്ടതായി വരും.
ഡിസ്പ്ലേ ഓട്ടോ ലോക്ക് സമയം ക്രമീകരിക്കാം
റെസിപ്പികൾ നോക്കുമ്പോഴോ കുറിപ്പുകൾ തയ്യാറാക്കുമ്പോഴോ ഡിസ്പ്ലേ അടഞ്ഞുപോകുന്നത് തടയാൻ ഓട്ടോ ലോക്ക് ടൈമർ മാറ്റി ക്രമീകരിക്കാം. ഇതിനായി Settings > Display & Brightness > Auto Lock എന്നതിലേക്ക് പോകുക. 30 സെക്കൻഡ് മുതൽ അഞ്ച് മിനിറ്റ് വരെ ടൈമർ സെറ്റ് ചെയ്യാനോ അല്ലെങ്കിൽ ന്യൂവൽ മാറ്റി എപ്പോഴും ലോക്ക് ആകാത്ത രീതിയിലാക്കാനോ സാധിക്കും.

റെഡ് ഡോട്ട് നോട്ടിഫിക്കേഷൻ ബാഡ്ജുകൾ ഓഫ് ചെയ്യാം
അനാവശ്യ ആപ്പ് നോട്ടിഫിക്കേഷൻ ബാഡ്ജുകൾ ഓഫ് ചെയ്യുന്നത് ഫോൺ ഉപയോഗം കൂടുതൽ ലളിതമാക്കും. ഇതിനായി Settings > Notifications എന്നതിൽ ആവശ്യമുള്ള ആപ്പ് തിരഞ്ഞെടുത്ത് ബാഡ്ജുകൾ ഒഴിവാക്കാം. ലോക്ക് സ്ക്രീൻ, നോട്ടിഫിക്കേഷൻ സെന്റർ, ബാനറുകൾ എന്നിവ ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാൻ സാധിക്കും.
ലൈവ് ഫോട്ടോസ് ഒഴിവാക്കാം
ചിത്രങ്ങൾ എടുക്കുമ്പോൾ അവ ചെറിയ വീഡിയോകളായി മാറാതിരിക്കാൻ ലൈവ് ഫോട്ടോസ് ഡിസേബിൾ ചെയ്യാം. ഇതിനായി ക്യാമറ ആപ്പിൽ ലൈവ് ഫോട്ടോ ഓപ്ഷൻ ഓഫ് ചെയ്ത ശേഷം Settings > Camera > Preserve Settings ഓപ്ഷനിൽ ലൈവ് ഫോട്ടോ ഓൺ ആക്കി മാറ്റുക.
സിരി താൽക്കാലികമായി നിർത്തിവെക്കാം
സുരക്ഷ മുൻനിർത്തിയും അനാവശ്യ സമയങ്ങളിൽ വോയിസ് അസിസ്റ്റന്റ് പ്രവർത്തിക്കുന്നത് തടയാനും സിരി ഓഫ് ചെയ്തു വെക്കാം. ഇതിനായി Settings > Siri > Talk to Siri എന്ന ഭാഗത്ത് പോയി Off ചെയ്യുക. ആവശ്യാനുസരണം ഉപയോഗിക്കാൻ സൈഡ് ബട്ടൺ വഴിയുള്ള ആക്ടിവേഷൻ മാത്രം നിലനിർത്താം.

ബാറ്ററി പെർസെന്റേജ് വ്യക്തമായി കാണാം
ഫോൺ ബാറ്ററി ബാക്കി നിൽക്കുന്നത് കൃത്യമായി മനസ്സിലാക്കാൻ പെർസെന്റേജ് ഡിസ്പ്ലേ ഓൺ ചെയ്യാം. ഇതിനായി Settings > Battery > Battery Percentage എന്നത് ഓൺ ചെയ്യുക. ഒപ്പം Battery Health & Charging ഭാഗത്ത് പോയി ഫോണിന്റെ ബാറ്ററി ശേഷി പരിശോധിക്കാനും സാധിക്കും.
കൺട്രോൾ സെന്റർ ലേ ഔട്ട് ക്രമീകരിക്കാം
സ്ക്രീനിൽ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന കൺട്രോൾ സെന്റർ ആവശ്യാനുസരണം റീ ഓർഡർ ചെയ്യാൻ സാധിക്കും. ആവശ്യമുള്ള വി പി എൻ, മറ്റ് ഓപ്ഷനുകൾ എന്നിവ മുന്നിലേക്ക് കൊണ്ടുവരാനും ഉപയോഗിക്കാത്തവ ഒഴിവാക്കാനും കൺട്രോൾ സെന്ററിലെ ബ്ലാങ്ക് സ്പേസിൽ ലോങ് പ്രസ് ചെയ്താൽ മതിയാകും.
ലിക്വിഡ് ഗ്ലാസ് ഡിസൈനിൽ മാറ്റങ്ങൾ വരുത്താം
ഐഫോണിലെ ലിക്വിഡ് ഗ്ലാസ് ഇന്റർഫേസ് മാറ്റാൻ Settings > Display & Brightness > Liquid Glass എന്ന ഭാഗത്ത് Clear അല്ലെങ്കിൽ Tinted എന്നതിലേക്ക് മാറ്റി രൂപകൽപ്പന ക്രമീകരിക്കാം.
Content Highlights
Learn 8 essential hidden iPhone settings to fix annoying iOS glitches. Disable auto updates, manage Siri privacy, customize Control Center, and toggle battery percentage for a smoother mobile experience.


