Kerala
ലഹരി മിഠായി: മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
സ്വകാര്യ ബോയ്‌സ് ഹോസ്റ്റലിന്റെ വിലാസത്തിലാണ് ലഹരി മിഠായി പാഴ്‌സല്‍ എത്തിയത്
തിരുവനന്തപുരം | ലഹരി നിറച്ച മിഠായി പാഴ്‌സലായി നല്‍കിയ സംഭവത്തില്‍ നെടുമങ്ങാട് മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. പാഴ്‌സല്‍ വാങ്ങിയ മൂന്ന് പേരാണ് കസ്റ്റഡിയിലായത്. പ്രശാന്ത്, ഗണേഷ്, ബന്ധു എന്നിവരെയാണ് പിടികൂടിയത്.
വട്ടപ്പാറയിലെ സ്വകാര്യ ബോയ്‌സ് ഹോസ്റ്റലിന്റെ വിലാസത്തിലാണ് പാഴ്‌സല്‍ എത്തിയത്. പാഴ്‌സലില്‍ 105 മിഠായികള്‍ ഉണ്ടായിരുന്നു. റൂറല്‍ എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീമാണ് സംഘത്തെ പിടികൂടിയത്.







