Kerala
മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി എക്സെെസിന്റെ പിടിയില്‍
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
 
		
      																					
              
              
            തൃശൂര്‍ | തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഇതരസംസ്ഥാന തൊഴിലാളി മയക്കുമരുന്നുമായി പിടിയില്‍. അസം സ്വദേശി അനാറുള്‍ ഇസ്ലാം ആണ് പിടിയിലായത്. 25കാരനില്‍ നിന്നും 250 മില്ലിഗ്രാമില്‍ അധികം ബ്രൗണ്‍ ഷുഗറാണ് എക്‌സൈസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വടക്കാഞ്ചേരി വാഴാനി റോഡില്‍ റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
വടക്കാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എപി ഷിഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

