Kerala
ആലപ്പുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
പതിനൊന്നാം മൈലിനു സമീപം പള്ളികവലയിലാണ് അപകടമുണ്ടായത്.
ആലപ്പുഴ| ചേര്‍ത്തലയില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നന്ദഗോപാല്‍(22), ആരവ് കൃഷ്ണ(24) എന്നിവരാണ് മരിച്ചത്. പതിനൊന്നാം മൈലിനു സമീപം പള്ളികവലയിലാണ് അപകടമുണ്ടായത്. തണ്ണീര്‍മുക്കം ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
---- facebook comment plugin here -----




