കരിപ്പുര്‍ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. 80 ശതമാനം ഹജ്ജ് അപേക്ഷകളും മലബാര്‍ മേഖലയില്‍ നിന്നാണ്. 20 ശതമാനത്തില്‍ താഴെ ഹജ്ജ് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊച്ചി വിമാനത്താവളത്തെ എംബാര്‍ക്കേഷന്‍ കേന്ദ്രമാക്കിയത് അനീതിയാണ്. കേന്ദ്ര സര്‍ക്കാറും ഹജ്ജ് – എവിയേഷന്‍ മന്ത്രാലയങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും തീരുമാനം തിരുത്തണമെന്ന് സി മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീഡിയോ കാണാം







