Connect with us

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടികള്‍ ആരംഭിച്ചു.

ഇന്ധനവില വര്‍ധനയും മഴക്കെടുതിമൂലമുള്ള വിളനാശവും ഒരുമിച്ചെത്തിയതോടെയാണ് വിപണിയില്‍ അവശ്യസാധന വിലക്കയറ്റം രൂക്ഷമായത്. പച്ചക്കറി വിലയാണ് അനിയന്ത്രിതമായി കുതിച്ചുയര്‍ന്നത്. തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും മഴ കനത്തതും കടത്തുകൂലി കൂടിയതുമാണ് വിലക്കയറ്റത്തിന് ആധാരമെന്നാണു വിലയിരുത്തപ്പെടുന്നത്. ശബരിമല സീസണായതിനാല്‍ പച്ചക്കറിയുടെ ആവശ്യകതയും വര്‍ധിച്ചു.

---- facebook comment plugin here -----

Latest