International
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്കുകപ്പലിന് തീപിടിച്ച് ഒരാൾ മരിച്ചു
മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
തെഹ്റാന്‍| ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരു ഇന്ത്യന്‍ നാവികന്‍ മരിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അപകടം നടന്ന ഉടന്‍ തന്നെ വിവരം ലഭിച്ച ഒമാന്‍ സുരക്ഷാ സേനയും പരിസരത്തുണ്ടായിരുന്ന മറ്റ് കപ്പലുകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീപിടുത്തത്തില്‍ കപ്പല്‍ പൂര്‍ണമായും കത്തിനശിച്ചു. രക്ഷപ്പെടുത്തിയ 17 പേര്‍ക്കും ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുകയും അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
Content Highlights:
An Indian sailor lost his life after an Indian cargo ship caught fire near the Strait of Hormuz. The Oman Coast Guard, along with other rescue teams, successfully rescued 17 other crew members from the burning vessel. While the ship was completely destroyed in the fire, the rescued personnel were provided with medical aid and moved to safety.







