Connect with us

Business

ലോകത്തെ ക്രിപ്‌റ്റോകറന്‍സി നിക്ഷേപകരില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

2021 ഗ്ലോബല്‍ ക്രിപ്‌റ്റോ അഡോപ്ഷന്‍ ഇന്‍ഡക്‌സ് പ്രകാരം വിയറ്റ്‌നാം ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്

Published

|

Last Updated

ന്യൂഡല്‍ഹി| ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചൈന, യു.കെ, യു.എസ് എന്നീ രാജ്യങ്ങളെക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2021 ഗ്ലോബല്‍ ക്രിപ്‌റ്റോ അഡോപ്ഷന്‍ ഇന്‍ഡക്‌സ് പ്രകാരം വിയറ്റ്‌നാം ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണുള്ളത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ പ്ലാറ്റ്‌ഫോമായ ഫൈന്‍ഡറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്റെ കാര്യത്തില്‍ മുന്നിലുള്ള രാജ്യക്കാര്‍ ഏഷ്യയില്‍ നിന്നുള്ളവരാണ്. 2020 ജൂണ്‍ മാസത്തിനും 2021 ജൂലായ്ക്കുമിടയില്‍ ലോകത്തുള്ള ക്രിപ്‌റ്റോ അഡോപ്ഷനില്‍ 88 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 47000പേരെ വെച്ചാണ് സര്‍വ്വെ നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് സര്‍വെയില്‍ പങ്കെടുത്തവരില്‍ 30 ശതമാനം ആളുകളും ക്രിപ്‌റ്റോയില്‍ നിക്ഷേപമുള്ളവരാണ്. പ്രവാസികളുടെ എണ്ണത്തിലെ വര്‍ധനവാണ് രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേകപരുടെ വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തലുകള്‍. 2021 ജനുവരിയിലെ യു എന്‍ കണക്കുപ്രകാരം 1.8 കോടി ആളുകളാണ് പ്രവാസികളായുളളത്.
ബിറ്റ്കോയിനാണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറന്‍സി. റിപ്പിള്‍, എതേറിയം, ബിറ്റ്‌കോയിന്‍ ക്യാഷ് എന്നിവയിലും ഇന്ത്യക്കാര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest