Malappuram
ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്' പ്രാഥമിക ഘട്ടം പൂര്‍ത്തിയായി; ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30 മുതല്‍
അടുത്ത ഘട്ടമായ ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30ന് ആരംഭിക്കും.
മലപ്പുറം| രാജ്യത്തെ ഏറ്റവും വിപുലമായ ഖുര്‍ആന്‍ വൈജ്ഞാനിക മത്സരപദ്ധതിയായ ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡി’ന്റെ പ്രാഥമിക ഘട്ടമായ സ്ഥാപനതല മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. അടുത്ത ഘട്ടമായ ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30ന് ആരംഭിക്കും.
സ്ഥാപനതലം, ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 20ന് ആരംഭിച്ച സ്ഥാപനതല മത്സരങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ജില്ലാതലത്തില്‍ മാറ്റുരക്കുക. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ജില്ലാതല മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ 20 മുതല്‍ 2027 ജനുവരി 15 വരെയും ദേശീയ ഗ്രാന്‍ഡ് ഫിനാലെ 2027ലെ റമദാനിലെ അവസാന പത്ത് ദിനങ്ങളിലും അരങ്ങേറും.
രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 3,000ത്തിലധികം പ്രമുഖ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കാളികളാകുന്നത്. 12 മുതല്‍ 30 വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ഖിറാഅത്ത് (ഖുര്‍ആന്‍ പാരായണം), ഹിഫ്ള് (തഫ്സീറോടുകൂടിയ മനഃപാഠം) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഹിഫ്ള് വിഭാഗത്തില്‍ പൂര്‍ണമായ മനഃപാഠം, പാരായണത്തിന്റെ ഒഴുക്ക്, തജ്വീദ് നിയമങ്ങളുടെ കൃത്യത എന്നിവയ്ക്കുപുറമെ തിരഞ്ഞെടുക്കപ്പെട്ട സൂക്തങ്ങളുടെ ആശയവിവരണവും പദാര്‍ഥങ്ങളിലുള്ള അറിവും വിലയിരുത്തും. ഖിറാഅത്ത് വിഭാഗത്തില്‍ സപ്ത ഖിറാഅത്തിലെ തര്‍തീല്‍ രീതിയിലുള്ള പാരായണം, തജ്വീദ് നിയമങ്ങളുടെ പാലനം, ശബ്ദമാധുര്യം, വഖ്ഫ്, ഇബ്തിദാഅ് എന്നിവയാണ് പ്രധാന മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍. തഫ്സീര്‍, തജ്വീദ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് അറബി, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ ഉത്തരങ്ങള്‍ നല്‍കാം.
ദേശീയതലത്തില്‍ ഹിഫ്ള് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ഥിക്ക് 11,11,111 രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. ഇരുവിഭാഗങ്ങളിലെയും മറ്റു വിജയികള്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കും ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും ദേശീയ അംഗീകാരങ്ങളും ലഭിക്കും.
മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് ബൃഹത്തായ ഖുര്‍ആന്‍ വിജ്ഞാന പദ്ധതി സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ഹാഫിളുകള്‍, മുഖ്രിഉകള്, പ്രമുഖ ഖുര്‍ആന്‍ പണ്ഡിതര്‍ എന്നിവരാണ് വിധിനിര്‍ണയത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
ഫോട്ടോ ക്യാപ്ഷന്‍: ഇന്ത്യാ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി സ്ഥാപന തല മത്സരങ്ങള്‍ക്ക് സമാപനം കുറിച്ച് കശ്മീരിലെ യാസീന്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ മൗലാനാ മുഷ്താഖ് സാബ് പഹല്‍ഗാം ഉദ്ഘാടനം ചെയ്യുന്നു.
Content Highlights: Institutional rounds of the India Holy Quran Award organized by Ma’din Academy have concluded with around 1.5 lakh students across India. Online district-level rounds begin November 30 ahead of the 2027 Ramadan grand finale. The first-place winner in hifz at the national level receives Rs 11,11,111.



