Connect with us

National

ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ 'ഹെലിന'യുടെ പരീക്ഷണം വിജയകരം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ‘ഹെലിന’ വിജയകരമായി പരീക്ഷിച്ചു. ധ്രുവ് ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. രാജസ്ഥാനിലെ പൊക്രാന്‍ ഫയറിങ് റെയ്ഞ്ചിലായിരുന്നു പരീക്ഷണ വിക്ഷേപണം. ഏഴ് കിലോമീറ്റര്‍ വരെ ഉയരത്തില്‍ നിന്ന് തൊടുത്താലും ലക്ഷ്യം കൃത്യമായി ഭേദിക്കുമെന്നതാണ് ഈ മിസൈലിന്റെ പ്രത്യേകത. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രയോഗിക്കാന്‍ കഴിയുമെന്നത് മറ്റൊരു സവിശേഷതയാണ്.

ഇന്‍ഫ്രാറെഡ് ഇമേജിങ് സിസ്റ്റം വഴിയാണ് മിസൈലിനെ നിയന്ത്രിക്കുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ), വ്യോമസേന, കരസേന എന്നിവര്‍ സംയുക്തമായാണ് പരീക്ഷണം നടത്തിയത്.

 

---- facebook comment plugin here -----

Latest