phone number misuse
വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്ത സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍
സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്

ചങ്ങനാശ്ശേരി | ലൈംഗിക തൊഴിലാളിയെന്ന് പേരില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്.
ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ തയ്യല്‍ജോലിക്കാരിയായ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവര്‍ സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. സംഭവം മാധ്യമങ്ങളില്‍ വന്നതോടെ മുഖ്യമന്ത്രി പ്രശ്‌നത്തിലിടപെടുകയായിരുന്നു