Connect with us

Kerala

കാക്കനാട് സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം; ഒരാള്‍ മരിച്ചു

ഗുരുതരമായി പരുക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി|കാക്കനാട് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അഞ്ച് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.

ബിഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബബന്‍ സിങ്, രാജന്‍ മുന്ന എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിര്‍മാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിങിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടമുണ്ടായത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest