Kerala
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ ബാബു എംഎല്‍എക്ക് സമന്‍സ്
കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഇന്ന് ഹാജരാകാനാണ് സമന്‍സ്.
കൊച്ചി|അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ ബാബു എംഎല്‍എക്ക് സമന്‍സ്. കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഇന്ന് ഹാജരാകാനാണ് സമന്‍സ്. 2007 മുതല്‍ 2016 വരെയുള്ള ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ബാബു വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് നടപടി.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇഡി നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതും എംഎല്‍എയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നത്.
---- facebook comment plugin here -----



