Connect with us

Kerala

നുണക്ക് സമ്മാനമുണ്ടെങ്കിൽ ഒന്നാം സ്ഥാനം പ്രതിപക്ഷനേതാവിന്; മുഖ്യമന്ത്രി പിണറായി വിജയന്‍

വടകരയില്‍ കെകെ ശൈലജ ടീച്ചര്‍ക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നിലതെറ്റിയ പ്രവര്‍ത്തനം ചിലരില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Published

|

Last Updated

കോഴിക്കോട് | പ്രതിപക്ഷനേതാവ് വിഡി സതീശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് നല്ല രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കി പറയുന്ന ആളാണെന്നാണ് പാര്‍ട്ടിക്കാരുടെ വിചാരമെന്നും എന്നാല്‍ നുണക്ക് സമ്മാനമുണ്ടെങ്കില്‍ ഒന്നാം സ്ഥാനം വിഡി സതീശന് ലഭിക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അടുത്തിടെ തരംതാഴ്ന്ന നിലയിലാണ് സതീശന്റെ സംസാരം. ഇലക്ട്രല്‍ ബോണ്ട് സിപിഐഎം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വടകരയില്‍ കെകെ ശൈലജ ടീച്ചര്‍ക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നിലതെറ്റിയ പ്രവര്‍ത്തനം ചിലരില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest