From the print
ഐ എ എം ഇ അനുമോദനം നാളെ; എസ് എസ് എൽ സി, സി ബി എസ് ഇ പ്രതിഭകളെ അനുമോദിക്കും
2024-25 അക്കാദമിക് വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവരെയും സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയുമാണ് അനുമോദിക്കുന്നത്.

കോഴിക്കോട് | ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷന്റെ (ഐ എ എം ഇ) കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും കരിയർ ടോക്കും നാളെ കോഴിക്കോട് മർകസ് ഇന്റർനാഷനൽ സ്‌കൂളിൽ നടക്കും.
2024-25 അക്കാദമിക് വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവരെയും സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയുമാണ് അനുമോദിക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മെറിറ്റ് ഇവ് പരിപാടി അഹ്്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്യും. ഐ എ എം ഇ പ്രസിഡന്റ്സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അധ്യക്ഷത വഹിക്കും.
കാലിക്കറ്റ് എൻ ഐ ടി ഡീൻ പ്രൊഫ. ഡോ. രവി വർമ മുഖ്യാതിഥിയാകും. നെക്‌സ്ച്വർ ഫ്രം മൈൽസ്റ്റോൺ ടു മിഷൻ ഫ്യൂവലിംഗ് ഫ്യൂച്ചർ ഡ്രീംസ് സെഷന് നൗഫൽ കോഡൂർ നേതൃത്വം നൽകും. പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വി പി എം ഇസ്ഹാഖ്, അഫ്‌സൽ കൊളാരി, പ്രൊഫ. യു സി അബ്ദുൽ മജീദ്, മുഹമ്മദലി നൊച്ചായിൽ, ഡോ. നാസർ കുന്നുമ്മൽ, ഡോ. അമീർ ഹസൻ, ഉനൈസ് മുഹമ്മദ്, വി എം റശീദ് സഖാഫി, മുഹമ്മദ് ഹാഫിസ് അദനി സംബന്ധിക്കും.