Connect with us

Business

ലുലുവിലെ 50 ശതമാനം വിലക്കുറവ് വില്‍പനയ്ക്ക് വന്‍ ജനകീയ പിന്തുണ; ഫാള്റ്റ് ഫിഫ്റ്റി സെയില്‍ ഇന്ന് അവസാനിക്കും

ഓഫര്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ. ലുലു ഷോപ്പുകള്‍ക്ക് പുറമേ മാളിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകളടങ്ങിയ മറ്റ് ഷോപ്പുകളിലും വിലക്കുറവ് വില്‍പന തുടരുകയാണ്.

Published

|

Last Updated

ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ഭാഗമായി കോഴിക്കോട് ലുലു മാളില്‍ അനുഭവപ്പെട്ട തിരക്ക്.

കോഴിക്കോട് | ലുലുമാളിലെ ഫ്‌ളാറ്റ് ഫിഫ്റ്റി ഷോപ്പിങ് ഇന്ന് അവസാനിക്കും. ഇന്ന് മാള്‍ രാവിലെ ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ തുറന്ന് പ്രവര്‍ത്തിക്കും. തിരക്കൊഴിവാക്കി ഷോപ്പിങ്ങ് ആസ്വദിക്കുവാനുള്ള അവസരമൊരുക്കിയാണ് മിഡ് നൈറ്റ് ഷോപ്പിങ് ലുലു ഒരുക്കുന്നത്.

ലുലു ഓണ്‍ സെയ്‌ലിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നായി നിരവധി സന്ദര്‍ശകരാണ് മാളിലേക്ക് മൂന്ന് ദിവസം കൊണ്ട് എത്തിച്ചേര്‍ന്നത്. ഗ്രോസറി, നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി വിഭവങ്ങള്‍, മത്സ്യം, ഫ്രഷ് മീറ്റ് എന്നിവയും ആകര്‍ഷകമായ ഓഫറില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കും. വിലക്കുറവിലുള്ള വില്‍പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫാഷന്‍ സ്റ്റോറില്‍ നിന്നും മികച്ച ഫാഷന്‍ ബ്രാന്‍ഡ്സ് ഓഫറില്‍ വാങ്ങാവുന്നതാണ്.

ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഒരു ദിവസം കൂടി തുടരുന്ന ഫ്‌ളാറ്റ് ഫിഫ്റ്റി വില്‍പനയിലൂടെ മെഗാ ഷോപ്പിങില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും. ലുലു ഷോപ്പുകള്‍ക്ക് പുറമേ മാളിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകളടങ്ങിയ മറ്റ് ഷോപ്പുകളിലും വിലക്കുറവ് വില്‍പന തുടരുകയാണ്.

 

 

Latest