Kerala
ആലപ്പുഴ ചെങ്ങന്നൂരില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
സംഭവത്തില്‍ കന്യാകുമാരി ജില്ലയിലെ അഗദീശ്വരം സ്വദേശി ശങ്കര്‍ എ (40), കല്‍ക്കുളം സ്വദേശി എന്‍ ശിവശങ്കര്‍ (39) എന്നിവരെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ | ചെങ്ങന്നൂര്‍ കാരക്കാട് ഭാഗത്ത് ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 20 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. വിപണിയില്‍ അരക്കോടിയിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കന്യാകുമാരി ജില്ലയിലെ അഗദീശ്വരം സ്വദേശി ശങ്കര്‍ എ (40), കല്‍ക്കുളം സ്വദേശി എന്‍ ശിവശങ്കര്‍ (39) എന്നിവരെ അറസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും റേഞ്ച് പാര്‍ട്ടിയും സംയുക്തമായി കഞ്ചാവും വിതരണത്തിനെത്തിച്ചവരെയും പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി രാജീവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ വി സജീവ്, ജോഷി ജോണ്‍, അസി: എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്‍ ബിജു പ്രകാശ് , ബാബു ഡാനിയേല്‍, ജോജന്‍ ജോണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബി സുനില്‍ കുമാര്‍, പി ആര്‍ ബിനോയ്, അശ്വിന്‍, പദ്മകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ബിനു, എ ബി ശ്രീകുമാര്‍, സിജു പി ശശി, ആര്‍ ശ്രീജിത്ത്, പ്രദീഷ് പി നായര്‍, കെ പി അമല്‍, ആര്‍ പി ശ്രീരാജ്, ആര്‍ എല്‍ ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജയലക്ഷ്മി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്ദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.






