National
ഹോം വര്‍ക്ക് ചെയ്തില്ല; അധ്യാപകന്‍ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു
പതിമൂന്നുകാരനായ വിദ്യാര്‍ഥിയെ അധ്യാപകന്‍ വടികൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു.
ജയ്പൂര്‍| രാജസ്ഥാനില്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു. ഏഴാം ക്ലാസുകാരനാണ് വിദ്യാര്‍ത്ഥി. ചുരു ജില്ലയില്‍ സലസര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ മനോജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. 13 കാരനായ വിദ്യാര്‍ഥിയെ അധ്യാപകന്‍ വടികൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. കുട്ടി കുഴഞ്ഞുവീഴുകയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു.
മകനെ അധ്യാപകന്‍ യാതൊരു കാരണവുമില്ലാതെയാണ് അടിച്ചതെന്ന് പിതാവ് ഓംപ്രകാശ് പറഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനിടെ നാലോ അഞ്ചോ തവണ അധ്യാപകനെതിരെ കുട്ടി പരാതി പറഞ്ഞതായി പിതാവ് മൊഴി നല്‍കി.







