Connect with us

cyber bullying

ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബ്രിഗേഡിയറുടെ ചിത അണയും വരെ കാത്തിരിക്കാമായിരുന്നു ഹിന്ദുത്വർക്ക് സൈബർ ആക്രമണത്തിന്

യോഗി ആദ്യം യുപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്ന മാന്യമായ രാഷ്ട്രീയാഭിപ്രായം മുൻപ് എപ്പോഴോ പറഞ്ഞതിനാണ് അവിചാരിതമായി അച്ഛൻ നഷ്ടപ്പെട്ട ഒരു പന്ത്രണ്ടാം ക്ലാസ്സുകാരി പെൺകുട്ടിയെ ഇന്ന് സൈബർ ഗുണ്ടകൾ വിധിക്കുന്നത് എന്നോർക്കണം!

Published

|

Last Updated

രാജ്യവും രാജ്യസ്നേഹവും ദേശീയതയും ഒക്കെ സ്വന്തം നേതാക്കളോടുള്ള ഭക്തി മാത്രമാണ് തീവ്രദേശിയ വലതുപക്ഷത്തിനെന്നും പല രൂപത്തിൽ, പല ഭാവത്തിൽ വൈകാരികമായി ഉപയോഗിക്കാനും അപരവൽക്കരിക്കാനും ഉള്ള ആയുധങ്ങൾ മാത്രമെന്നും ഇപ്പറയുന്ന എന്തെങ്കിലും വികാരം അവർക്ക് ഉണ്ടെങ്കിൽ ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു ബ്രിഗേഡിയറുടെ മകളെ സോഷ്യൽ മീഡിയയിലൂടെ പുലഭ്യം പറയാനും വിമർശിക്കാനും അദ്ദേഹത്തിൻറെ ചിത അണയും വരെ എങ്കിലും കാത്തിരിക്കുമായിരുന്നുവെന്നും എഴുത്തുകാരി സുധ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. ട്വിറ്റർ ആക്ഷേപങ്ങൾ സഹിക്കാൻ വയ്യാതെ ഒടുവിൽ ബ്രിഗേഡിയർ എൽ. എസ്. ലിഡറുടെ മകൾ ആഷ്‌ന ലിഡർ എന്ന ആ പെൺകുട്ടിക്ക് ട്വിറ്റർ അകൗണ്ട് ഉപേക്ഷിക്കേണ്ടി വന്നു.  രാജ്യസ്നേഹം എന്നാൽ അധികാരികളോടുള്ള അന്ധമായ വിധേയത്വം അല്ലെന്നുള്ള സാമാന്യബോധം ആഷ്നക്കു ഉണ്ടായിരുന്നു. ആ കുറ്റത്തിനാണ് ആഷ്‌ന ഇന്ന് ദയയില്ലാതെ വിചാരണ ചെയ്യപ്പെടുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് പൂർണരൂപത്തിൽ:

രാജ്യവും, രാജ്യസ്നേഹവും, ദേശീയതയും ഒക്കെ സ്വന്തം നേതാക്കളോടുള്ള ഭക്തി മാത്രമാണ് തീവ്രദേശിയ വലതുപക്ഷത്തിന്. പല രൂപത്തിൽ, പല ഭാവത്തിൽ വൈകാരികമായി ഉപയോഗിക്കാനും അപരവൽക്കരിക്കാനും ഉള്ള ആയുധങ്ങൾ മാത്രം. ഇപ്പറയുന്ന എന്തെങ്കിലും വികാരം അവർക്ക് ഉണ്ടെങ്കിൽ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു ബ്രിഗേഡിയറുടെ മകളെ സോഷ്യൽ മീഡിയയിലൂടെ പുലഭ്യം പറയാനും വിമർശിക്കാനും അദ്ദേഹത്തിൻറെ ചിത അണയും വരെ എങ്കിലും കാത്തിരിക്കുമായിരുന്നു. ട്വിറ്റർ ആക്ഷേപങ്ങൾ സഹിക്കാൻ വയ്യാതെ ഒടുവിൽ ബ്രിഗേഡിയർ എൽ. എസ്. ലിഡറുടെ മകൾ ആഷ്‌ന ലിഡർ എന്ന ആ പെൺകുട്ടിക്ക് ട്വിറ്റർ അകൗണ്ട് ഉപേക്ഷിക്കേണ്ടി വന്നു.

ആഷ്‌ന ലിഡർ 17 വയസ്സ് മാത്രമുള്ള പെൺകുട്ടിയാണ്. ഇതിനകം ഒരു പുസ്തകം എഴുതുക മാത്രമല്ല, രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്രമായ വീക്ഷണം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട് .

മുൻപ്, യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ചപ്പോൾ അതിനെ വിമർശിച്ചു കൊണ്ട് ആഷ്‌ന ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്കയ്ക്ക് നിലം തൂക്കാൻ മാത്രമേ കഴിവുള്ളൂ എന്ന ആദിത്യനാഥിന്റെ അധിക്ഷേപം ‘ചീപ്പ്’ ആണെന്നും, യോഗി ആദ്യം യുപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും ഉള്ള മാന്യമായ രാഷ്ട്രീയാഭിപ്രായം മുൻപ് എപ്പോഴോ പറഞ്ഞതിനാണ് അവിചാരിതമായി അച്ഛൻ നഷ്ടപ്പെട്ട ഒരു പന്ത്രണ്ടാം ക്ലാസ്സുകാരി പെൺകുട്ടിയെ ഇന്ന് സൈബർ ഗുണ്ടകൾ വിധിക്കുന്നത് എന്നോർക്കണം! മുൻപ് ഒരു വീഡിയോയിൽ ആഷ്‌ന വൈകാരികമായി പറഞ്ഞത് ഷേക്ക് ഹാൻഡിന് പകരം സല്യൂട്ട് ചെയ്താണ് അവൾ വളർന്നതെന്നും, രാജ്യമാണ് മറ്റെല്ലാറ്റിനേക്കാളും വലുത് എന്നുമാണ്. അതേസമയം നിർഭയയായ, യുക്തിബോധവും നീതിബോധവും ഉള്ള ഒരു പെൺകുട്ടി ആണ് ആഷ്‌ന. അതുകൊണ്ടാണ് ആഷ്‌ന ആദിത്യനാഥിന് എതിരെ പ്രതികരിച്ചത്. രാജ്യസ്നേഹം എന്നാൽ അധികാരികളോടുള്ള അന്ധമായ വിധേയത്വം അല്ലെന്നുള്ള സാമാന്യബോധം ആഷ്നക്കു ഉണ്ടായിരുന്നു. ആ കുറ്റത്തിനാണ് ആഷ്‌ന ഇന്ന് ദയയില്ലാതെ വിചാരണ ചെയ്യപ്പെടുന്നത്.

ഔചിത്യമോ, മാന്യതയോ, മനുഷ്യസ്നേഹമോ തരി പോലും ഇല്ലാത്ത വിചിത്ര മനുഷ്യരുടെ എണ്ണം ഇന്നാട്ടിലെ വിദ്യാഭ്യാസമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന വരേണ്യനാഗരികർക്കിടയിൽ വർദ്ധിച്ചു വരുന്നത് ആശങ്കപെടുത്തുന്നു. അച്ഛനെ നഷ്ടപ്പെട്ടു തളർന്നു നിൽക്കുന്ന ഒരു സ്‌കൂൾകുട്ടിയെ, ചിത അണയാൻ പോലും കാത്തു നിൽക്കാതെ, ആൾക്കൂട്ട വിചാരണ ചെയ്യുന്ന ഇത്തരം ജീവികൾ ആണ് രാജ്യത്തിന്റെ ശാപം.

Latest