Connect with us

National

ഹിന്ദുത്വയും ഹിന്ദു വിശ്വാസവും രണ്ടാണ്; ബിജെപിക്കെതിരെ സിദ്ധരാമയ്യ

കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

ബെംഗളുരു| ഹിന്ദു വിശ്വാസവും ഹിന്ദുത്വയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയെന്നും സിദ്ധരാമയ്യ ചോദിച്ചു.

ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും തമ്മില്‍ ഏറെ വ്യതസ്തമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേയെന്നും ബിജെപി മാത്രമാണോ ആരാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളും രാമക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടില്ലേയെന്നും ഞങ്ങളും രാം ഭജന പാടാറില്ലേയെന്നും സിദ്ധരാമയ്യ ചോദിച്ചു.

ജനുവരി 22ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. മുമ്പും സിദ്ധരാമയ്യ ഹിന്ദുത്വക്കെതിരെ സംസാരിച്ചിരുന്നു.

 

 

 

Latest