Connect with us

National

രാഹുലിനെതിരെ ഗോ ബാക്ക് പ്രതിഷേധത്തിനൊരുങ്ങിയ ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

കന്യാകുമാരിയിലെത്തി രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

Published

|

Last Updated

ചെന്നൈ | ഭാരത് ജോഡോ യാത്ര തുടങ്ങാനെത്തുന്ന രാഹുല്‍ ഗാന്ധിക്കെതിരെ ഗോ ബാക്ക് പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് തമിഴ്നാട്ടില്‍ അറസ്റ്റില്‍ .ദിണ്ടിഗല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ജുന്‍ സമ്പത്തിനെ കരുതല്‍ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര തുടങ്ങുന്ന കന്യാകുമാരിക്ക് പോകാനൊരുങ്ങവെയാണ് അര്‍ജുന്‍ സമ്പത്തിന്റെ അറസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദര്‍ശിക്കുന്ന അവസരത്തിലെല്ലാം ചിലര്‍ ഗോ ബാക്ക് മോദി എന്ന് പറഞ്ഞ് പ്രതിഷേധിക്കാറുണ്ടെന്നും ഇതിനുള്ള മറുപടിയാണ് രാഹുലിനെതിരായ പ്രതിഷേധമെന്നുമായിരുന്നു അര്‍ജുന്‍ സമ്പത്തിന്റെ വാദം. കന്യാകുമാരിയിലെത്തി രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Latest