Kerala
അതിവേഗ റെയില്‍പ്പാത; ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കലക്ടറെ നിയമിച്ചു
തിരുവനന്തപുരം | അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കലക്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. അനില്‍ ജോസിനെയാണ് ഡെപ്യൂട്ടി കലക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കലക്ടറുടെ കീഴില്‍ 11 തഹസില്‍ദാര്‍മാര്‍ ഉണ്ടാകും. പതിനൊന്ന് ജില്ലകളിലായി 1,221 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം.
---- facebook comment plugin here -----




