Connect with us

Kerala

കെ എം ഷാജിയിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത തുക തിരിക നൽകാൻ ഹൈക്കോടതി ഉത്തരവ്

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം.

Published

|

Last Updated

കൊച്ചി | മുസ്‍ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്. അനധികൃത സ്വത്താണെന്ന് ആരോപിച്ച് വിജിലൻസ് പിടിച്ചെടുത്ത തുക തിരികെ നൽകണമെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് കെ.എം.ഷാജി ഫയൽ ചെയ്ത് ഹർജിയിലാണു ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്.

പണം വിട്ടു നൽകണമെന്ന ഷാജിയുടെ ആവശ്യം കോഴിക്കോട് വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കൊടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഷാജിയുടെ അഴീക്കോട്ടെ വസതിയിൽ നടന്ന റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം.