Connect with us

First Gear

ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്സ്ട്രീം 125ആര്‍ പുറത്തിറക്കി

ഐബിഎസ്, എബിഎസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് പുറത്തിറക്കിയത്.

Published

|

Last Updated

ജയ്പൂര്‍| ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്സ്ട്രീം 125ആര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ജയ്പൂരില്‍ നടന്ന ഹീറോ വേള്‍ഡ് 2024 ഇവന്റിലാണ് ബൈക്ക് അവതരിപ്പിച്ചത്. ഐബിഎസ്, എബിഎസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് പുറത്തിറക്കിയത്. പുതിയ എക്സ്ട്രീം 125ആറിന് 125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണുള്ളത്. ഈ എഞ്ചിന്‍ പരമാവധി 11.5 ബിഎച്ച്പി കരുത്തും 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ്.

മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബൈക്കിന്റെ ബ്രേക്കിംഗില്‍ ഫ്രണ്ട് ഡിസ്‌കും പിന്‍ ഡ്രം ഡിസ്‌ക് ബ്രേക്കുമുണ്ട്. ഹീറോ എക്സ്ട്രീം 125ആറില്‍ പൂര്‍ണ്ണമായ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും എല്‍സിഡി സ്‌ക്രീനുമുണ്ട്. ടിവിഎസ് റൈഡര്‍ 125, ബജാജ് പള്‍സര്‍ എന്‍എസ്125 എന്നിവയാണ് മോട്ടോര്‍സൈക്കിളിന്റെ എതിരാളികള്‍. 2024 ഫെബ്രുവരി 20 മുതല്‍ എല്ലാ ഹീറോ ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാകും.

 

 

 

Latest