Connect with us

Kerala

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉത്രാട ദിവസമായ 25ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റന്നാള്‍ അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഉത്രാട ദിവസമായ 25ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ്.

കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ 25 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Content Highlights: Heavy rainfall is set to intensify in Kerala with the IMD issuing a yellow alert for Kasaragod, Kannur, Kozhikode, and Wayanad tomorrow. Five districts including Thrissur, Ernakulam, Kottayam, Idukki, and Pathanamthitta are under alert on the following day. Isolated thunderstorms and strong winds are also predicted across the state until August 25.

---- facebook comment plugin here -----

Latest