Connect with us

Kuwait

കുവൈത്തിൽ ശക്തമായ മഴ തുടരുന്നു; പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി|കുവൈത്തിൽ രണ്ടുദിവസമായി കനത്ത മഴയും ഇടിമിന്നലും തുടരുന്നു. പലസ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചില റോഡുകൾ പകുതിയിലധികവും വെള്ളത്തിനടിയിലാണ്.  വരും മണിക്കൂറുകളിലും അതി തീവ്രമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് പുറത്തു പോകരുതെന്നും അധികൃതർ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കണം എന്ന് സെന്റർ ഓഫ് ഗവർമെന്റ് കമ്മ്യൂണിക്കേഷൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. അസ്ഥിര കാലാവസ്ഥ ഇന്ന് രാത്രി വരെ തുടരുമെന്നും 60മുതൽ 70ത് കിലോമീറ്റർ വേഗതയിലുള്ള തെക്കൻ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നുംകാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. വെള്ളകെട്ടുകൾ ഉള്ള സ്ഥലങ്ങളിൽ കൃത്യമായ അകലം പാലിച്ചും വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തിയും  മാത്രം യാത്ര ചെയ്യാനും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
---- facebook comment plugin here -----

Latest