Kerala
ശക്തമായ കാറ്റും മഴയും; കോഴിക്കോട് വന്‍ നാശനഷ്ടം
പേരാമ്പ്രയില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു.
കോഴിക്കോട്| കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. പേരാമ്പ്ര, നാദാപുരം, വളയത്തുമാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.
പേരാമ്പ്രയില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. മരം വീണ് വൈദ്യുതി ബന്ധവും താറുമാറായി. റോഡില്‍ മരങ്ങള്‍ വീണതോടെ ഗതാഗത തടസം നേരിട്ടു.
കല്ലാച്ചി ടൗണില്‍ കടകളില്‍ വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി.നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശേരി മലോരമേഖലയിലും മഴ ലഭിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Content Highlights:
Severe winds and heavy rainfall have caused significant destruction across the hilly regions of Kozhikode district, particularly in Perambra, Nadapuram, and Valayam. Multiple houses were damaged by falling trees, which also led to widespread power outages and blocked major roads. Shops in Kallachi town were flooded, and the Meteorological Department has warned of intensified rains across the state due to a low-pressure area in the Bay of Bengal.







