Connect with us

Kerala

'നട്ടും ബോള്‍ട്ടുമില്ലാത്ത ബസില്‍ കയറ്റി, ഓടി രക്ഷപ്പെടുകയായിരുന്നു'; നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശവുമായി കെ മുരളീധരന്‍

തൃശൂരില്‍ വോട്ടുകള്‍ ബി ജെ പിക്ക് പോയത് വിദ്വാന്‍മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ് ആണെന്നും കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട്  | ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ കനത്ത തോല്‍വിയില്‍ നേതൃത്വത്തിനെതിരെ വീണ്ടും പരസ്യ വിമര്‍ശവുമായി കെ മുരളീധരന്‍. നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ തന്നോട് കയറാന്‍ പറഞ്ഞെന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നുമായിരുന്നു കെ മുരളീധരന്റെ വാക്കുകള്‍

അതിന് മുന്നില്‍ നിന്നത് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍ അടക്കമുള്ളവരാണെന്ന് പ്രവീണിനെ വേദിയിലിരിത്തി കൊണ്ട് മുരളീധരന്‍ തുറന്നടിച്ചു. തൃശൂരില്‍ വോട്ടുകള്‍ ബി ജെ പിക്ക് പോയത് വിദ്വാന്‍മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ് ആണെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Latest