കാമുകിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുവേണ്ടി ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ആയ ബോഡ പ്രവീണ്‍ ആണ് അറസ്റ്റിലായത്. 29കാരിയായ ഭാര്യ കുമാരിയെയും അഞ്ചും മൂന്നും വയസ്സുള്ള മക്കളെയുമാണ് പ്രവീണ്‍ കൊലപ്പെടുത്തിയത്.
അപകടമരണമാണ് എന്ന് വരുത്തിത്തീര്‍ത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സംഭവം കഴിഞ്ഞ് 45 ദിവസത്തിനു ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകിയുടെ നിര്‍ദേശപ്രകാരമാണ് പ്രവീണ്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉയര്‍ന്ന അളവില്‍ അനസ്തേഷ്യ കുത്തിവെച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കുട്ടികളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി.
കൊലപാതക ശേഷം ഭാര്യയുടെയും മക്കളുടെയും മരണം അപകടമരണമാണെന്ന്വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ നിസ്സാര പരുക്കിന് ചികിത്സ തേടുകയും ചെയ്തിരുന്നു. കുമാരിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ സൂചിയുടെ പാടാണ് അന്വേഷണത്തില്‍ വഴിത്തിരിവായി മാറിയത്.