Kozhikode
ഹള്റ ആത്മീയ സംഗമം ഇന്ന്
വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്‌റുകളും ബൈത്തുകളുമായി ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്‌റയില്‍ നടക്കുന്നത്.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കാറുള്ള ആത്മീയ സംഗമം ഹള്റതുല്‍ ഫുതൂഹ് ഇന്ന് (ജൂണ്‍ 12, വെള്ളി). മഗ്‌രിബ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന ആത്മീയ സംഗമത്തില്‍ നാടിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിശ്വാസികള്‍ സംബന്ധിക്കും. രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്‌റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്‌റുകളും ബൈത്തുകളുമായി ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്‌റയില്‍ നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തിലാണ് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. ദാലഇലുല്‍ ഖൈറാത്തോടെ തുടക്കമാകുന്ന സംഗമത്തില്‍ വിര്‍ദുല്ലത്വീഫ്, ഖാദിരിയ്യ ഹള്‌റ, പ്രാര്‍ഥന, തബറുക് വിതരണം തുടങ്ങിയവ നടക്കും.
സയ്യിദ് ശാഫി ബാ അലവി വളപട്ടണം ഹള്റ മജ്ലിസിന് നേതൃത്വം നല്‍കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി അധ്യക്ഷത വഹിക്കും. ഇമാം ഹാഫിള് ശമീര്‍ അസ്ഹരി, സയ്യിദ് ഹാശിം ജീലാനി, ഇബ്റാഹീം സഖാഫി താത്തൂര്‍, ഹംസ മുസ്‌ലിയാര്‍ കളപ്പുറം, അലിക്കുഞ്ഞി ദാരിമി, യൂസുഫ് നൂറാനി നേതൃത്വം നല്‍കും.
സി എസ് മുഹമ്മദ് ഫൈസി, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, മുഹ്‌യിദ്ദീന്‍ ബുഖാരി, മുഹമ്മദ് നൂറാനി വള്ളിത്തോട്, സജീര്‍ ബുഖാരി വള്ളിക്കാട്, സഹ്ല് ശാമില്‍ ഇര്‍ഫാനി, റോഷന്‍ നൂറാനി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം സംബന്ധിക്കും.



