Kerala
പാതിവില തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ഇഡി; അനന്തു കൃഷ്ണനും കെ എന്‍ ആനന്ദകുമാറും പ്രതികള്‍
അനന്തു കൃഷ്ണന്റെ 4.5 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി.
കൊച്ചി| പാതിവില തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കലൂര്‍ പി എം എല്‍ എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അനന്തു കൃഷ്ണനും കെ എന്‍ ആനന്ദകുമാറുമാണ് പ്രതികള്‍. ഇരുവരും ഉടമകളായ കമ്പനികളും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. അനന്തു കൃഷ്ണന്റെ 4.5 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി. രണ്ടു മാസം മുന്‍പ് മൂവാറ്റുപുഴയിലെ ജയിലില്‍ എത്തി അനന്തു കൃഷ്ണനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
പാതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. എണ്ണായിരത്തോളം പേര്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. ചില രാഷ്ട്രീയ നേതാക്കളെയും തട്ടിപ്പിന്റെ ഭാഗമായി ചില പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഫ്‌ഐആറുകള്‍ അടിസ്ഥാനമാക്കിയാണ് ഇ ഡി അന്വേഷണം ഏറ്റെടുത്തത്.



