Connect with us

Malappuram

ഹജ്ജ് ഉംറ ക്യൂ ആര്‍ കോഡ് പതിപ്പ് പ്രകാശനം ചെയ്തു

ഹജ്ജ് സീസണ്‍ പ്രമാണിച്ച് ഓഫര്‍ നിരക്കില്‍ പുസ്തകം ലഭ്യമാകും.

Published

|

Last Updated

മലപ്പുറം | ഹജ്ജ് ഉംറ കര്‍മം, ചരിത്രം, അനുഭവം എന്ന ശീര്‍ഷകത്തില്‍ മഅദിന്‍ ദഅവാ കോളേജ് ലക്ചര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എഴുതിയ പുസ്തകത്തിന്റെ ക്യൂ ആര്‍ കോഡ് പതിപ്പ് കേരള ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അലി എന്‍ പ്രകാശനം ചെയ്തു. ഹജ്ജ് യാത്ര പുറപ്പെട്ട് തിരിച്ചെത്തുന്നത് വരെയുള്ള വിഷയങ്ങള്‍ മനോഹരമായി ഉള്‍ക്കൊള്ളിച്ച് ക്യൂ ആര്‍ കോഡ് സിസ്റ്റത്തില്‍ പുറത്തിറക്കിയ പുസ്തകം ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമാണെന്നും ചരിത്രാന്വേഷകര്‍ക്ക് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. ഹജ്ജ് ഉംറ യാത്ര, കര്‍മങ്ങള്‍, പുണ്യ സ്ഥലങ്ങള്‍, ചരിത്രങ്ങള്‍, യാത്രാനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് 304 പേജുകളുള്ള പുസ്തകത്തില്‍ ഹജ്ജ് ഉംറ വേളകളിലെ മുഴുവന്‍ ദിക്റുകളും മൊബൈലിന്റെ സഹായത്തോടെ ഓഡിയോ രൂപത്തില്‍ കേള്‍ക്കുന്നതിനുള്ള ക്യൂ ആര്‍ കോഡ് സംവിധാനമുണ്ട്. മഅദിന്‍ പബ്ലിക്കേഷന്‍സ് വിഭാഗമായ ഉറവയാണ് പ്രസാധകര്‍. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അവതാരിക എഴുതിയ പുസ്തകത്തില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ ആശംസയുമുണ്ട്.

പ്രകാശന ചടങ്ങില്‍ മഅദിന്‍ അക്കാദമി ജനറല്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, മാനേജര്‍  ദുല്‍ഫുഖാര്‍ അലി സഖാഫി, അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സിദ്ദീഖ് പുല്ലാര, എസ് വൈ എസ് സോണ്‍ സെക്രട്ടറി ബദ്റുദ്ദീന്‍ കോഡൂര്‍, അഫ്സല്‍ അദനി കുഴിയംപറമ്പ്,  മുഹമ്മദ് അലി ശിഹാബ് അദനി എരഞ്ഞിമാവ് പ്രസംഗിച്ചു. ഹജ്ജ് സീസണ്‍ പ്രമാണിച്ച് ഓഫര്‍ നിരക്കില്‍ പുസ്തകം ലഭ്യമാകും.
പുസ്തകം തപാലില്‍ ലഭിക്കാന്‍ 7356114436 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

---- facebook comment plugin here -----

Latest