Connect with us

saudi airforce

ഹജ്ജ്: സഊദി റോയൽ എയർഫോഴ്സ് സജ്ജം

ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തും.

Published

|

Last Updated

മക്ക | മക്കയിലെയും ഹജ്ജ് കർമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യ ഭൂമികളിലെയും ദൗത്യത്തിൽ പങ്കെടുക്കുന്നതിനായി സഊദി റോയൽ എയർഫോഴ്സ് സജ്ജം. മിന- അറഫ- മുസ്ദലിഫ ഉൾപ്പെടെയുള്ള മക്ക മേഖലയുടെ വ്യോമാതിർത്തി നിയന്ത്രിക്കുക, സുരക്ഷാ പദ്ധതികൾ, ട്രാഫിക്, കാൽനട ഗതാഗതം എന്നിവ നിരീക്ഷിക്കുക, ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് പുണ്യസ്ഥലങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് തടയുക തുടങ്ങിയ മേഖലകളിലാണ് വ്യോമ പരിശോധനയുണ്ടാകുക.

ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തും. അത്യാധുനിക സാങ്കേതികവിദ്യകളുള്ള നിരവധി ഹെലികോപ്റ്ററുകൾ പൊതുസുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് എയർഫോഴ്‌സ് ഗ്രൂപ്പിന്റെ കമാൻഡർ കേണൽ പൈലറ്റ് ഖാലിദ് ബിൻ അബ്ദുല്ല അൽ മുതൈരി പറഞ്ഞു.

Latest