ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത മർക്കസ് വിദ്യാർഥി ഹാഫിള് സൈനുൽ അബിദിന്റെ ഖുർആൻ പാരായണം. ഖുർആനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 5 ചോദ്യത്തിൽ ഒന്നിൽ പോലും തെറ്റാതെ കൃത്യമായി ഓതിയ സൈനുൽ ആബിദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ മേൽ നോട്ടത്തിൽ നടക്കുന്ന പരിപാടി ലോകത്ത് തന്നെ
ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള മത്സരമാണ്.







