Ongoing News
തിരക്കുള്ള സമയങ്ങളില്‍ ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം: ഹജ്ജ് ഉംറ മന്ത്രാലയം
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ഉടനടി പാലിക്കുക, ക്ഷമയോടെയിരിക്കുക, മറ്റുള്ളവരെ മറികടക്കുകയോ തിരക്കുകൂട്ടുകയോ ചെയ്യരുത്, നിയുക്ത പ്രവേശന-എക്‌സിറ്റ് റൂട്ടുകള്‍ പൂര്‍ണമായും പാലിക്കുക, ബാരിക്കേഡുകള്‍ മറികടക്കരുത്.
മക്ക | തിരക്കുള്ള സമയങ്ങളില്‍ ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മന്ത്രാലയം തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.
ത്വവാഫിന്റെയും സഅ് യിയുടെയും കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അനുഭവപ്പെടുന്ന ജനസാന്ദ്രതയുള്ള സമയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് ഉംറ തീര്‍ഥാടനം സുഖമായും ശാന്തമായും നിര്‍വഹിക്കുന്നതിനും തീര്‍ഥാടകരുടെ സുരക്ഷയും സുഖവും സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ഉടനടി പാലിക്കുക, ക്ഷമയോടെയിരിക്കുക, മറ്റുള്ളവരെ മറികടക്കുകയോ തിരക്കുകൂട്ടുകയോ ചെയ്യരുത്, നിയുക്ത പ്രവേശന, എക്‌സിറ്റ് റൂട്ടുകള്‍ പൂര്‍ണമായും പാലിക്കുക, ബാരിക്കേഡുകള്‍ മറികടക്കരുത് എന്നിവയാണ് തിരക്കിനിടയില്‍ സുരക്ഷ ഉറപ്പാക്കാന്‍ പാലിക്കേണ്ട നാല് അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങളെന്നും മന്ത്രാലയം അറിയിച്ചു.




