Connect with us

Kerala

ഗ്രേഡ് എസ് ഐ സജീഫ് ഖാന് ഉപാധികളോടെ ജാമ്യം

പോലീസുകാരൻ ഇന്നലെയാണ് കീഴടങ്ങിയത്

Published

|

Last Updated

പത്തനംതിട്ട | താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചന്ന പരാതിയില്‍ കീഴടങ്ങിയ ആറന്‍മുള സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജീഫ് ഖാന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്നലെ വൈകിട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലാണ് സജീഫ് ഖാന്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉപാധികളോടെ ജാമ്യം നല്‍കുകയായിരുന്നു. പീഡനത്തിന് കേസെടുത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഇയാളെ സസ്പെന്‍ഡ് ചെയതിരുന്നു.

ഡിസംബര്‍ 15 നാണ് കേസിന് ആസ്പദമായ സംഭവം. പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ സ്റ്റേഷൻ്റെ അടുക്കളയില്‍ വെച്ച് സജീഫ് ഖാന്‍ കടന്നുപിടിച്ചെന്നാണ് പരാതി. ഇതിന് പിന്നാലെ യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മയുടെ നിര്‍ദേശ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Latest